
വ്യാജ രേഖ സെസില്‍ നിഖില്‍ തോമസിനെതിരെ പരാതി നല്‍കാൻ നടപടി തുടങ്ങി കലിംഗ സര്‍വകലാശാല. നിഖിലിൻ്റെ വിലാസം അടക്കം രേഖകള്‍ സര്‍വകലാശാല ലീഗല്‍ സെല്‍ ശേഖരിച്ചു.
അതേസമയം നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇന്നലെ കലിംഗ സര്‍വ്വകലാശാല രംഗത്ത് വന്നിരുന്നു.
നിഖില്‍ തോമസ് എന്നൊരു വിദ്യാര്‍ത്ഥി അവിടെ പഠിച്ചിട്ടില്ലെന്നായിരുന്നു കലിംഗ സര്‍വ്വകാലാശാലയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സര്‍വകലാശാല വ്യക്തമാക്കി