Friday, July 26, 2024

HomeMain Storyഅമേരിക്കക്കാർക്ക് നീതിന്യായ വകുപ്പിൽ "വിശ്വാസം നഷ്ടപ്പെട്ടു: മൈക്ക് പെൻസ്

അമേരിക്കക്കാർക്ക് നീതിന്യായ വകുപ്പിൽ “വിശ്വാസം നഷ്ടപ്പെട്ടു: മൈക്ക് പെൻസ്

spot_img
spot_img

പി പി ചെറിയാൻ

ന്യൂയോർക് :പല അമേരിക്കക്കാർക്കും നീതിന്യായ വകുപ്പിൽ “വിശ്വാസം നഷ്ടപ്പെട്ടു” വെന്നും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ നീതിന്യായ വകുപ്പിൽ മാറ്റങ്ങൾ വരുത്തുമെന്ന് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വാഗ്ദാനം ചെയ്തു

ഫ്ലോറിഡയിലെ തന്റെ സ്വകാര്യ വസതിയിൽ സൂക്ഷിച്ചിരുന്ന രഹസ്യ വിവരങ്ങളുമായി ബന്ധപ്പെട്ട് 37 ഫെഡറൽ കുറ്റാരോപണങ്ങൾ നേരിടുന്ന നിലവിലെ ജിഒപി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റപത്രത്തെ “പൊളിറ്റിക്കൽ പ്രോസിക്യൂഷൻ” എന്ന് വിളിക്കുകയും അദ്ദേഹത്തിന്റെ സഖ്യകക്ഷികളും – 2024 ലെ അദ്ദേഹത്തിന്റെ ചില എതിരാളികളും ട്രംപ് നെതിരെ കുറ്റം ചുമത്തിയതിന് നീതിന്യായ വകുപ്പിനെ നിശിത ഭാഷയിൽ വിമർശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ പുതിയ വാഗ്ദാനം

തിരഞ്ഞെടുക്കപ്പെട്ടാൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിന് വിപുലമായ പരിഷ്കാരങ്ങൾ പെൻസ്,വാഗ്ദാനം ചെയ്തു, “ഒരു അറ്റോർണി ജനറൽ, എഫ്ബിഐയുടെ ഡയറക്ടർ, മറ്റ് മുതിർന്ന രാഷ്ട്രീയ നിയമിത ഉദ്യോഗസ്ഥർ, യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് സ്ഥിരീകരിച്ച ആളുകൾ തുടങ്ങി ഒരു ടീമിനെ കൂട്ടിച്ചേർക്കുമെന്നും പെൻസ് പറഞ്ഞു.

ട്രംപിനെതിരായ കുറ്റപത്രത്തിലെ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും, ആരും നിയമത്തിന് അതീതരല്ലെന്നും പെൻസ് പറഞ്ഞു, എന്നാൽ ചാർജ്ജിംഗ് തീരുമാനം “ഇതിൽ നീതിക്ക് രണ്ട് മാനദണ്ഡങ്ങളുണ്ടെന്ന ധാരണ അമേരിക്കൻ ജനതയിൽ വളർത്തുന്നത് രാജ്യത്തിന് ഭൂഷണമല്ലെന്നും പെൻസ് കൂട്ടിച്ചേർത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments