Sunday, September 8, 2024

HomeNewsKeralaവ്യാജരേഖ കേസ്: വിദ്യ പൊലീസ് കസ്റ്റഡിയില്‍

വ്യാജരേഖ കേസ്: വിദ്യ പൊലീസ് കസ്റ്റഡിയില്‍

spot_img
spot_img

പാലക്കാട്: വ്യാജരേഖാ കേസില്‍ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ കസ്റ്റഡിയില്‍. പാലക്കാട് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.

കേസ് രജിസ്റ്റര്‍ ചെയ്ത് 15-ാം ദിവസമാണ് വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെ ഉടന്‍ പാലക്കാട്ടേക്ക് കൊണ്ടുവരും.

വിദ്യ കോഴിക്കോട് എത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പയൂര്‍, വടകര മേഖലകളില്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. കോഴിക്കോട് നിന്ന് വിദ്യയെ പാലക്കാട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ശേഷം മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി എന്നാണ് വിദ്യക്കെതിരായ കേസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments