ന്യൂയോര്‍ക്ക്: യുഎന്‍ ആസ്ഥാനത്ത് യോഗദിനപരിപാടികള്‍ക്ക് നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ എന്നാല്‍ ഒത്തുചേരലാണ്. ലോകോത്തരവും, കോപ്പിറൈറ്റുകളില്‍ നിന്നും പേറ്റന്റുകളില്‍ നിന്നും മുക്തവുമാണ് യോഗയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുഎന്‍ ആസ്ഥാനത്ത് ഒന്‍പതാമത് അന്താരാഷ്ട്ര യോഗദിനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎന്‍ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്ത
”ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി ആളുകളാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ പരമ്പരാഗത രീതിയാണ് യോഗ. ലോകം യോഗയ്ക്കായി ഒന്നാകുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ലോകത്തെവിടെയും ഏതു പ്രായത്തിലുള്ളവര്‍ക്കും ആരോഗ്യസ്ഥിതിയുള്ളവര്‍ക്കും യോഗ ഏറ്റെടുക്കാനാകും. ലോകത്തെമ്പാടുനിന്നുള്ളവരുടെ സംഗമം ആണ് ഇന്ന് ഇവിടെ. യോഗ എന്നാല്‍ ഒത്തുചേരലാണ്. 2023 എന്ന വര്‍ഷം രാജ്യാന്തര തലത്തില്‍ ധാന്യങ്ങളുടെ ദിനമായി ആചരിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന ലോകം ഏറ്റെടുത്തിരുന്നു. യോഗയ്ക്കായും ലോകം ഒത്തുചേരുന്നതില്‍ സന്തോഷമുണ്ട്.” മോദി പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടന ജനറല്‍ അസംബ്ലി പ്രസിഡന്റ് സിസബ കൊറോസി, ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെരെ, ന്യൂയോര്‍ക്ക് മേയര്‍ എറിക് ആദംസ്, ഐക്യരാഷ്ട്ര സംഘടന ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജെ.മുഹമ്മദ് തുടങ്ങിയ നിരവധി പ്രമുഖര്‍ നരേന്ദ്രമോദിയൊടൊപ്പം യോഗ അഭ്യസിച്ചു. 180ല്‍ അധികം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.