Friday, July 26, 2024

HomeMain Storyമഹാരാഷ്ട്രയില്‍ എന്‍ജിനീയറുടെ മുഖത്തടിച്ച സംഭവം: താന്‍ ജനങ്ങള്‍ക്കൊപ്പമെന്ന് എം.എല്‍.എ

മഹാരാഷ്ട്രയില്‍ എന്‍ജിനീയറുടെ മുഖത്തടിച്ച സംഭവം: താന്‍ ജനങ്ങള്‍ക്കൊപ്പമെന്ന് എം.എല്‍.എ

spot_img
spot_img

മുംബൈ: മഹാരാഷ്?ട്രയില്‍ എന്‍ജിനീയറെ പരസ്യമായി തല്ലി എം.എല്‍.എ. ഗീത ജെയിന്‍ എന്‍ജീനിയറെ തല്ലുന്നതിന്റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വീട് പൊളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന.

ജീവനക്കാരനെ തല്ലിയതില്‍ കുറ്റബോധമില്ല. വീട് നഷ്ടമായതിനെ തുടര്‍ന്ന് ആളുകള്‍ക്ക് തെരുവില്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടായപ്പോഴാണ് വൈകാരികമായി പ്രതികരിച്ചത്. സ്വാഭാവികമായി ഉണ്ടാവുന്ന പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അവര്‍ പറഞ്ഞു.

അനധികൃതമായി നിര്‍മാണം നടത്തിയ ഭാഗം പൊളിച്ച് നീക്കാമെന്ന് ഉടമകള്‍ അറിയിച്ചിട്ടും അതിന് മുതിരാതെ ?വീടിന്റെ ഒരു ഭാഗം ?പൊളിക്കുകയായിരുന്നു എന്‍ജിനീയര്‍മാര്‍ ചെയ്തതെന്ന് എം.എല്‍.എ പറഞ്ഞു. മണ്‍സൂണ്‍ സീസണില്‍ അനധികൃതമാണെങ്കില്‍ പോലും വീടുകള്‍ പൊളിക്കരുതെന്നാണ് സര്‍ക്കാര്‍ നയമെന്നും അവര്‍ പറഞ്ഞു.

വീട് പൊളിക്കരുതെന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാതെയാണ് അവരില്‍ നിന്നും നടപടിയുണ്ടായതെന്നും ജെയിന്‍. 2019ല്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായാണ് ജെയിന്‍ വിജയിച്ചത്. തുടര്‍ന്ന് അവര്‍ ശിവസേന ക്യാമ്പിലെത്തി. നിലവില്‍ എം.എല്‍.എ ബി.ജെ.പിയുടെ ഒപ്പമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments