Saturday, September 7, 2024

HomeNewsKerala'കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ്' : കെ കെ ശൈലജ

‘കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ്’ : കെ കെ ശൈലജ

spot_img
spot_img

കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ പൊരിഞ്ഞ പോരാട്ടമാണ് കേരളത്തിൽ മൂന്ന് മുന്നണികളും കാഴ്ചവയ്ക്കുന്നത്. 16 മണ്ഡലങ്ങളിലും യുഡിഎഫ് തരംഗമാണ് കാണുന്നത്. ആലത്തൂര്‍, ആറ്റിങ്ങള്‍‌ എൽഡിഎഫ് മുന്നിൽ നിൽക്കുമ്പോള്‍ തൃശൂർ തിരുവനന്തപുരവും എൻഡിഎക്ക് അനുകൂലമായ തരംഗമാണ് കാണുന്നത്.

ഇപ്പോഴിതാ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ആ കൂട്ടത്തില്‍ വടകരയില്‍ ഷാഫി പറമ്പില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അത് തുടരാനാണ് സാധ്യതയെന്നാണ് തോന്നുന്നതെന്നും ശൈലജ പറഞ്ഞു.

എന്നാല്‍ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്. പക്ഷെ പൊതുവെ ട്രെന്‍ഡ് എന്ന നിലയില്‍ 2019 ല്‍ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാര്‍ലമെന്റ് ഇലക്ഷനിലെ ട്രെന്‍ഡാണ് കാണുന്നത് എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

വടകരയില്‍ യുഡിഎഫിലെ ഷാഫി പറമ്പിൽ 54335 വോട്ടുകള്‍ക്കാണ് ലീഡു ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ശൈലജ ടീച്ചര്‍ മുന്നിലെത്തിയെങ്കിലും പിന്നീട് ഷാഫി പറമ്പിൽ ലീഡ് തിരിച്ചു പിടിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments