Saturday, September 7, 2024

HomeNewsKeralaകാലുനക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും; 'വിവരദോഷി' പരിഹാസത്തിനെതിരേ സുകുമാരന്‍ നായര്‍

കാലുനക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും; ‘വിവരദോഷി’ പരിഹാസത്തിനെതിരേ സുകുമാരന്‍ നായര്‍

spot_img
spot_img

ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരായ ‘വിവരദോഷി’ പരിഹാസത്തിനെതിരേ പ്രതികരണവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആവശ്യമില്ലാതെ കാലുനക്കാന്‍ പോയാല്‍ ഇതൊക്കെ കേള്‍ക്കുമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ആവശ്യമില്ലാതെ കാലുപിടിക്കാന്‍ പോയാല്‍ ഇതൊക്കെ കേള്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടത് അനുഭാവിയായി അറിയപ്പെടുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തു വന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധ വികാരമാണെന്നും സി.പി.എം എത്ര നിഷേധിക്കുവാന്‍ ശ്രമിച്ചാലും അത് ഒരു യാഥാര്‍ഥ്യമാണെന്നും കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികളുണ്ടാകും എന്നാണ് പിണറായി വിജയന്‍ മറുപടി പറഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments