കോട്ടയം: മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) പ്രദീപ്കുമാര്‍രേഖ ദമ്പതികളുടെ മകന്‍ ദേവദത്ത് (20) ആണ് മരിച്ചത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 11.30 ഓടെ മള്‍ട്ടോവയിലാണ് അപകടം നടന്നത്.
തടാകത്തിന്റെ കരയില്‍ ഇരിക്കവേ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദേവദത്ത് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. അച്ഛന്‍ പ്രദീപ് വൈക്കം ആശ്രമം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആണ്.