Friday, October 18, 2024

HomeNewsKeralaകേരളത്തില്‍ 13,956 പേര്‍ക്ക് കോവിഡ്; മരണം 81, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69

കേരളത്തില്‍ 13,956 പേര്‍ക്ക് കോവിഡ്; മരണം 81, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,53,41,594 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 81 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,350 ആയി.


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,214 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2203, കോഴിക്കോട് 1646, എറണാകുളം 1540, തൃശൂര്‍ 1475, കൊല്ലം 1022, തിരുവനന്തപുരം 905, പാലക്കാട് 607, കണ്ണൂര്‍ 706, ആലപ്പുഴ 748, കോട്ടയം 633, കാസര്‍ഗോഡ് 624, വയനാട് 467, പത്തനംതിട്ട 330, ഇടുക്കി 308 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
.
50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പത്തനംതിട്ട 5, കൊല്ലം, ആലപ്പുഴ, വയനാട് 4 വീതം, കോട്ടയം 3, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 2 വീതം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments