സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം അനുചിതമെന്ന് സിപിഐ. ഈ വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും. പരാമര്‍ശങ്ങള്‍ ഗുരുതരമാണ്. ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തി.
ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരയുള്ള വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റേത്. സജി ചെറിയാന് ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ചിലത് നാക്കുപിഴയാകാമെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഡല്‍ഹിയില്‍ പറഞ്ഞു.