Friday, July 5, 2024

HomeNewsKeralaഇത്തവണ നമ്മുടെ ഓണം, നമ്മുടെ പൂക്കൾ; ഓണത്തിനായി പൂക്കൃഷി ഇറക്കി കിളിമാനൂരിലെ  ഗ്രാമങ്ങൾ

ഇത്തവണ നമ്മുടെ ഓണം, നമ്മുടെ പൂക്കൾ; ഓണത്തിനായി പൂക്കൃഷി ഇറക്കി കിളിമാനൂരിലെ  ഗ്രാമങ്ങൾ

spot_img
spot_img

ഓണക്കാലത്ത് ഇനി പുറത്ത് നിന്ന് പൂവ് വാങ്ങേണ്ട, എന്നുള്ള കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ തീരുമാനത്തിന് മുന്നിൽ നാടാകെ പുഷ്പ കൃഷി ഒരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ തരിശുഭൂമിയിൽ ഇതിനോടകം തന്നെ പൂക്കൃഷി ആരംഭിച്ചിട്ടുണ്ട്. നമ്മുടെ ഓണം, നമ്മുടെ പൂക്കൾ എന്നതാണ് ആശയം.

കഴിഞ്ഞദിവസം മടവൂർ ഗ്രാമപഞ്ചായത്തിലാണ് പൂക്കൃഷിയുടെ ഉദ്ഘാടനം നടന്നത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി പദ്ധതി ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ബിജു കുമാർ അധ്യക്ഷത വഹിച്ചു.

ഓണക്കാലത്ത് വിളവെടുക്കാൻ പാകത്തിലാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേകം സ്ഥലങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. വിവിധ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കേരളം മിഷൻ, വിവിധ കാർഷിക കൂട്ടായ്മ പ്രതിനിധികൾ എന്നിവർ സംയുക്തമായാണ് പുഷ്പ കൃഷി നടത്തുന്നത്.

മൂന്നു മാസത്തിനുള്ളിൽ തന്നെ വിളവെടുക്കാൻ പാകത്തിലുള്ള ചെടികളുടെ വിത്ത് പ്രത്യേകം തിരഞ്ഞെടുത്താണ് കൃഷി ആരംഭിക്കുന്നത്. പുളിമാത്ത്, കിളിമാനൂർ, നഗരൂർ എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ പൂക്കൃഷി ആരംഭിച്ചിട്ടുണ്ട്.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഓണത്തിന് പൂക്കൃഷിയിറക്കാനുള്ള സംരംഭം സ്വയംപര്യാപ്തതയ്ക്കും സമൂഹിക ഓത്തൊരുമക്കും സുപ്രധാനമായ ശ്രമത്തെ അടയാളപ്പെടുത്തുന്നു. ഗ്രാമത്തിലുടനീളം ഒരുക്കങ്ങൾ ശക്തമാകുമ്പോൾ, ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ഊർജ്ജസ്വലമായ പൂക്കളങ്ങളാക്കി മാറ്റാൻ പ്രദേശവാസികൾ കൈകോർക്കുന്നു. ഈ കൂട്ടായ മുന്നേറ്റം വരാനിരിക്കുന്ന ആഘോഷങ്ങളുടെ പുഷ്പ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പുലിമാത്ത്, കിളിമാനൂർ, നഗരൂർ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾ ഭക്ഷ്യസുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും താഴേത്തട്ടിലുള്ള സംരംഭങ്ങൾക്ക് എങ്ങനെ സംഭാവന നൽകാമെന്നതിന് ഉദാഹരണമാണ്. ഉപയോഗശൂന്യമായ ഭൂമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി, സാമൂഹിക വിഭവങ്ങൾ പ്രയോജനപ്പെടുത്തി, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് സുസ്ഥിര കാർഷിക രീതികൾക്കും പ്രാദേശിക സ്വയം പര്യാപ്തതയ്ക്കും മാതൃകയാവുകയാണിവിടെ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments