Tuesday, November 5, 2024

HomeNewsKeralaകോഴക്കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ്‌

കോഴക്കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ്‌

spot_img
spot_img

കല്‍പ്പറ്റ: ബത്തേരി സീറ്റില്‍ മത്സരിക്കുന്നതിനായി സി.കെ ജാനുവിന് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുക്കും.

സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. നിരവധി തവണ ആവശ്യപ്പെട്ടിട്ടും െ്രെകംബ്രാഞ്ചിന് മുന്നില്‍ ഫോണ്‍ ഹാജരാക്കാത്തതിനാലാണ് കേസെടുക്കുന്നത്.

കേസിലെ പ്രധാന തെളിവായ ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നു. തെളിവ് നശിപ്പിക്കല്‍ അടക്കം ചുമത്തിയാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നത്.

അതിനിടെ സി.കെ ജാനുവിന്റെ വയനാട്ടിലുള്ള വീട്ടില്‍ െ്രെകംബ്രാഞ്ച് റെയ്ഡ് നടത്തി. കോഴക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. ചില രേഖകള്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്.

ബത്തേരിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാനായി ജാനുവിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോഴ നല്‍കിയതായാണ് ആരോപണം.

ആദ്യ ഗഡു തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചും പിന്നീട് ബത്തേരിയിലെ ഹോട്ടലില്‍ വെച്ചും സുരേന്ദ്രന്‍ പണം നല്‍കിയാതായി ജെ.ആര്‍.പി മുന്‍ നേതാവായിരുന്ന പ്രസീത അഴീക്കോട് ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments