Sunday, September 8, 2024

HomeNewsKeralaമൂല്യബദ്ധമാകണം കുടുംബ ബന്ധങ്ങള്‍: വീണാ ജോര്‍ജ്

മൂല്യബദ്ധമാകണം കുടുംബ ബന്ധങ്ങള്‍: വീണാ ജോര്‍ജ്

spot_img
spot_img

തിരുവനന്തപുരം: മൂല്യബദ്ധമായ അടിസ്ഥാന സാമൂഹിക ഘടകങ്ങളായി നിലകൊണ്ട് നവ സമൂഹ നിര്‍മിതിയില്‍ മര്‍മ്മപ്രധാനമായ പങ്കുവഹിക്കാന്‍ കുടുംബങ്ങള്‍ക്കാവണമെന്ന് ആരോഗ്യസാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരം മേജര്‍ അതിരൂപതാ ജുഡീഷ്യല്‍ വികാര്‍ റവ. ഡോ. തോമസ് കുഴിനാപ്പുറത്ത് എഡിറ്റ് ചെയ്ത “മാതാപിതാക്കളും മക്കളും അറിയാന്‍” എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

നിയമസഭാ സമുച്ചയത്തില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ സെന്‍റ്. മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ബാബു റ്റി. ആദ്യ പ്രതി ഏറ്റുവാങ്ങി. റിച്ചാര്‍ഡ് ജോസഫ്, ജിന്‍സ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലങ്കര സുറിയാനി കത്തോലിക്കാ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കാബാവയുടെ അനുഗ്രഹാശിസുകളോടെ പ്രസിദ്ധീകരിക്കപെട്ടിട്ടുള്ള ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ്, ജസ്റ്റീസ് ജെ ബി കോശി ആണ്. അതാത്മേഖലകളില്‍ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള പതിനാല് ലേഖകരുടെ പഠനങ്ങളുടെ സമാഹാരമാണീ പുസ്തകം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments