Sunday, September 8, 2024

HomeNewsKeralaനിയമസഭ സമ്മേളനം ഏഴിന് തുടങ്ങും

നിയമസഭ സമ്മേളനം ഏഴിന് തുടങ്ങും

spot_img
spot_img

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് ഏഴിന് തുടങ്ങും. പ്രധാനമായും നിയമ നിര്‍മാണത്തിനാണ് ഈ സമ്മേളനം ചേരുന്നത്.

ആകെ 12 ദിവതമാണ് സമ്മേളനം. ഒട്ടേറെ സുപ്രധാന ബില്ലുകള്‍ സമ്മേളനത്തില്‍ പരിഗണിക്കും. നിലവിലെ കലണ്ടര്‍ പ്രകാരം സമ്മേളനം 24ന് അവസാനിക്കും.

സമ്മേളനത്തിന്റെ ആദ്യദിനം മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയും. 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്.

2023-24 സാമ്ബത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകളുടെ പരിഗണന 21നാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങളിലെ നിയമനിര്‍മാണത്തിനായി മാറ്റിവെക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നതു സംബന്ധിച്ച്‌ ഏഴിന് ചേരുന്ന കാര്യോപദേശക സമിതി ശിപാര്‍ശ ചെയ്യുന്ന പ്രകാരം ക്രമീകരിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments