Sunday, September 8, 2024

HomeNewsKeralaപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകട്ടെ: എം.വി ഗോവിന്ദന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകട്ടെ: എം.വി ഗോവിന്ദന്‍

spot_img
spot_img

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാകും. ഈ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി അഭിമുഖീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതുപ്പള്ളിയിലെ ഇടത് സ്ഥാനാ‍ര്‍ത്ഥിയായി ജെയ്ക് സി തോമസിനെ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എം.വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.

പുതുപ്പള്ളിയില്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ പോരാട്ടമാണ് ഉദ്ദേശിക്കുന്നത്. സ‍ര്‍ക്കാരല്ല, പ്രതിപക്ഷമാണ് തിരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യപ്പെടാൻ പോകുന്നത്. എല്ലാ വികസന പ്രവര്‍ത്തനത്തെയും എതിര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് വികസനത്തിന് വോട്ടുണ്ടെന്ന് പ്രതിപക്ഷത്തിന് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ല എന്ന അജണ്ട വച്ച്‌ തീരുമാനിച്ച്‌ സംഘടിതമായി എല്ലാ വികസന പ്രവര്‍ത്തനത്തേയും എതിര്‍ക്കുന്ന ഒരു പ്രതിപക്ഷമാണുള്ളതെന്ന് എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

ലോകത്തിന് മാതൃകയാകുന്ന ഫലപ്രദമായ ഇടപെടലുകള്‍ പോലും അഴിമതിയുടെ പുകമറ സൃഷ്ടിച്ച്‌ എതിര്‍ക്കുന്ന ഒരു നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ലെന്നും പുതുപ്പള്ളിയില്‍ ച‍ര്‍ച്ച ചെയ്യാൻ പോകുന്നത് വികസനമാണെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ഇതുസംബന്ധിച്ച്‌ എം.വി ഗോവിന്ദൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments