Sunday, September 8, 2024

HomeNewsKeralaസൂക്ഷ്മപരിശോധന പൂര്‍ത്തിയായി; മൂന്ന് പേരുടെ പത്രിക തള്ളി

സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; മൂന്ന് പേരുടെ പത്രിക തള്ളി

spot_img
spot_img

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിചിത്രം തെളിഞ്ഞു. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

ആകെ 10 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. മൂന്നുപേരുടെ പത്രിക തള്ളി.

ചാണ്ടി ഉമ്മൻ (യു.ഡി.എഫ്), ജെയ്ക് സി. തോമസ് (എല്‍.ഡി.എഫ്), ജി. ലിജിൻ ലാല്‍ (എൻ.ഡി.എ), ഷാജി, പി.കെ. ദേവദാസ്, സന്തോഷ് ജോസഫ്, ലൂക്ക് തോമസ് എന്നിവരുടെ പത്രികയാണ് അംഗീകരിച്ചത്. മഞ്ജു എസ്.നായര്‍, റെജി സഖറിയ, ഡോ. കെ. പദ്മരാജൻ എന്നിവരുടെ പത്രിക തള്ളി.

ആഗസ്റ്റ് 21നാണ് പത്രിക പിൻവലിക്കാനുള്ള അവസാന സമയം. അന്നത്തോടെ മത്സരചിത്രം വ്യക്തമാകും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments