Saturday, July 27, 2024

HomeNewsKeralaഅഡ്വ. സൈബി ജോസിനെതിരേയുള്ള കേസ് റദ്ദാക്കി

അഡ്വ. സൈബി ജോസിനെതിരേയുള്ള കേസ് റദ്ദാക്കി

spot_img
spot_img

കേസ് ഒത്തുതീര്‍പ്പാക്കാന്‍ അഞ്ചു ലക്ഷം രൂപ വാങ്ങി തന്നെ വഞ്ചിച്ചെന്നാരോപിച്ചു കോതമംഗലം സ്വദേശി നല്‍കിയ പരാതിയില്‍ അഡ്വ.സൈബി ജോസ് കിടങ്ങൂരിനെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.


എറണാകുളം ചേരാനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ സൈബി ജോസ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് രാജ വിജയരാഘവനാണ് വിധി പറഞ്ഞത്. സൈബിയോടുള്ള വിരോധം നിമിത്തമാണ് പരാതിക്കാരന്‍ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് വിലയിരുത്തിയാണ് കേസ് റദ്ദാക്കിയത്.

എന്നാല്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കോഴ നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി കക്ഷികളില്‍നിന്ന് വന്‍തുക വാങ്ങിയെന്ന കേസില്‍ അന്വേഷണം തുടരുകയാണ്.
സൈബി ജോസ് 2013ല്‍ പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ചു കോതമംഗലം സ്വദേശി 2023 മാര്‍ച്ച്‌ 23നാണ് പരാതി നല്‍കിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments