Thursday, December 19, 2024

HomeNewsKeralaസംസ്ഥാനം ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി ബാലഗോപാല്‍

സംസ്ഥാനം ഗുരുതര സാമ്ബത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി ബാലഗോപാല്‍

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്ബത്തിക പ്രതിസന്ധിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്‍റെ വിരലുകള്‍ പോലും കെട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.

ഇക്കാര്യം കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്താന്‍ യുഡിഎഫ് എംപിമാര്‍ സഹകരിച്ചിട്ടില്ലെന്നും കേരളത്തില്‍ സാമ്ബത്തിക ഉപരോധം നടത്താന്‍ ശ്രമിക്കുന്ന ബിജെപി താല്‍പര്യത്തിനൊപ്പമാണ് യുഡിഎഫ് എംപിമാര്‍ നിലകൊള്ളുന്നതെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രത്തിന്‍റെ അവഗണന ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഓണത്തിന് 19000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയുണ്ടെങ്കിലും എല്ലാ മേഖലകളിലും സര്‍ക്കാര്‍ സഹായം ഉറപ്പ് വരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments