Sunday, September 8, 2024

HomeNewsKeralaഅത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി

അത്തച്ചമയ ഘോഷയാത്രയോടെ ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി

spot_img
spot_img

സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി.

തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തച്ചമയ ഘോഷയാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. നടന്‍ മമ്മൂട്ടി, കെ ബാബു എംഎല്‍എ, അനൂപ് ജേക്കബ് എംഎല്‍എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

നന്മയുടേതായ മൂല്യങ്ങള്‍ ഇപ്പോഴും നിലനിര്‍ത്താൻ കേരളത്തിന് സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്‌ഘാടന ചടങ്ങിന് ശേഷം ,ഘോഷയാത്ര മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. പുതു തലമുറയ്ക്ക് അന്യമായി മാറുന്ന കേരളത്തിൻ്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ നിറഞ്ഞു നിന്നു. മാരി തെയ്യം, ആലാമികളി, മംഗലം കളി, മയില്‍ നൃത്തം, മയില്‍പ്പിലിക്കാവടി, അമ്മൻ കുടം,വട്ട മുടി, കരിങ്കാലി വേഷം അങ്ങനെ നീളുന്നു കലാരൂപങ്ങള്‍. സമകാലിക സംഭവങ്ങള്‍ പ്രമേയമാക്കിയ നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു ഘോഷയാത്രയ്ക്ക് മിഴിവേകാൻ.

രാജഭരണകാലത്ത് കൊച്ചി രാജാവ് പങ്കെടുത്തിരുന്ന അത്തച്ചമയത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നതാണ് പഴയ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തം ഘോഷയാത്ര. വൈകീട്ട് 5.30ന് ലായം കൂത്തമ്ബലത്തില്‍ നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ ഓണംവരെ നീണ്ടുനില്‍ക്കുന്ന കലാവിരുന്നിനും തുടക്കമാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments