Saturday, September 7, 2024

HomeNewsKeralaപുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണ്‍ അറസ്റ്റില്‍

പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മണ്‍ അറസ്റ്റില്‍

spot_img
spot_img

പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍ അറസ്റ്റില്‍. മുൻകൂര്‍ ജാമ്യമുള്ളതിനാല്‍ 50,000 രൂപയുടെ ബോണ്ടില്‍ വിട്ടയച്ചു. കേസില്‍ മൂന്നാം പ്രതിയാണ് ഐജി ലക്ഷ്മണ്‍.

ഇന്ന് രാവിലെ 11.30 ഓടെയാണ് ഐ ജി ലക്ഷ്മണ്‍ കളമശേരി ക്രൈം ഓഫീസില്‍ ഹാജരായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി.ഹൈക്കോടതിയുടെ ഇടക്കാല മുൻകൂര്‍ ജാമ്യമുള്ളതിനാല്‍ അമ്ബതിനായിരം രൂപയുടെ ബോണ്ടിന്മേല്‍ ഇദ്ദേഹത്തെ വിട്ടയച്ചു.

കേസില്‍ മുഖ്യസൂത്രധാരൻ ഐജി ലക്ഷ്മണെന്നാണ് ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് രണ്ട് പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ലക്ഷ്മണ് ഹാജരായിരുന്നില്ല. തുടര്‍ന്ന് അദേഹത്തിന്റെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇന്ന് അന്വേഷണ സംഘത്തിന്ര്‍റെ മുന്നില്‍ ഹാജാരാകാമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കേസ് ഒതുക്കി തീര്‍ക്കാൻ ശ്രമിച്ചു, പുരാവസ്തു വില്‍പനയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച്‌ സാമ്ബത്തിക നേട്ടമുണ്ടാക്കി തുടങ്ങിയവയാണ് ലക്ഷ്മണിനെതിരായ കണ്ടെത്തലുകള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments