തിരുവനന്തപുരം: മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡിന് ജോസ് ഡി. സുജീവ് അര്‍ഹനായി. തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസിലെ ഇംഗ്ലീഷ് അധ്യാപകനാണ്.
മികവിന്‍റെ സാക്ഷ്യപത്രം, 50,000 രൂപ, വെള്ളി മെഡല്‍ എന്നിവയടങ്ങിയ പുരസ്കാരം സെപ്റ്റംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങും.
തിരുവനന്തപുരം വട്ടപ്പാറ ജ്യോതിസിലെ ജോസ് ഡി. സുജീവ് 1991 ആഗസ്റ്റിലാണ് സര്‍വിസില്‍ പ്രവേശിച്ചത്. 32 വര്‍ഷം സര്‍വിസുള്ള അദ്ദേഹം വിവിധ ജില്ലകളില്‍ സേവനമനുഷ്ഠിച്ചു. 2019ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ അവാര്‍ഡ് നേടി.
നെടുമങ്ങാട് ബി.ആര്‍.സിയില്‍ എസ്.എസ്.എ ട്രെയിനര്‍, എസ്.സി.ഇ.ആര്‍.ടി കേരളയില്‍ റിസര്‍ച് ഓഫിസര്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ചു. പാഠപുസ്തക വികസന ടീം അംഗമായ അദ്ദേഹം നിരവധി പാഠപുസ്തകങ്ങളും ഹാൻഡ്‌ബുക്കുകളും റിസോഴ്സ് മെറ്റീരിയലുകളും ഓണ്‍ലൈൻ വിഡിയോ ക്ലാസുകളും അന്തര്‍ദേശീയ ജേണലുകളില്‍ ലേഖനങ്ങളും വിഭവസാമഗ്രികളും തയാറാക്കിയിട്ടുണ്ട്.
ഭാര്യ: സുനിത എം.ആര്‍ (ഇ.ഒ.ഡബ്ല്യു ക്രൈംബ്രാഞ്ചില്‍ അസി. സബ് ഇൻസ്പെക്ടര്‍). ആസ്‌ട്രേലിയ സുസ്ഥിര എൻജിനീയറായ പാര്‍വതി, എൻജിനീയറിങ് വിദ്യാര്‍ഥിനിയായ ജ്യോതിക എന്നിവര്‍ മക്കളാണ്. മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ എൻജിനീയറായ ഫനീന്ദ്ര ഗുണ്ടാല മരുമകനാണ്.