Sunday, September 8, 2024

HomeNewsKeralaബോംബ് ഭീഷണി, നെടുമ്ബാശ്ശേരിയില്‍ വിമാനം തിരിച്ചുവിളിച്ചു

ബോംബ് ഭീഷണി, നെടുമ്ബാശ്ശേരിയില്‍ വിമാനം തിരിച്ചുവിളിച്ചു

spot_img
spot_img

കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു.

ഇന്ന് രാവിലെ 10.40ന് പുറപ്പെടേണ്ട കൊച്ചി-ബംഗളൂരു ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇതോടെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നു. യാത്രക്കാരെയും ലഗേജും പൂര്‍ണമായി ഇറക്കി ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയും ചെയ്തു.

വിമാനത്താവള അധികൃതര്‍ക്കാണ് വിമാനത്തില്‍ ബോംബ് ലഭിച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിനുള്ളിലെ സി ഐ എസ് എഫിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് ബോംബ് ഭീഷണി മുഴക്കി കൊണ്ടുള്ള അജ്ഞാത സന്ദേശം എത്തിയത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. നേപ്പാള്‍ സ്വദേശിയായ ഒരാള്‍ ഈ വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

എന്നാല്‍ ഇയാള്‍ക്ക് വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല. ഇയാളായിരിക്കാം ബോംബ് ഭീഷണിക്ക് പിന്നില്‍ എന്നാണ് അധികൃതരുടെ സംശയം. നേപ്പാളിലെ നമ്ബറില്‍ നിന്നാണ് വ്യാജ ഭീഷണി സന്ദേശം എത്തിയത് എന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇയാളെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടരുകയാണ്.

അതേസമയം ഭീഷണി വ്യാജമാണ് എന്ന് ഉറപ്പാക്കിയതോടെ റണ്‍വേയില്‍ നിന്ന് തിരിച്ചുവിളിച്ച ഇന്‍ഡിഗോ വിമാനം ബെംഗളുരുവിലേക്ക് പുറപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments