Wednesday, January 15, 2025

HomeNewsKeralaയുകെയില്‍ ഭാര്യ കുഴഞ്ഞുവീണ് മരിച്ച വിവരമറിഞ്ഞു, കോട്ടയത്ത് ഭര്‍ത്താവ് ജീവനൊടുക്കി

യുകെയില്‍ ഭാര്യ കുഴഞ്ഞുവീണ് മരിച്ച വിവരമറിഞ്ഞു, കോട്ടയത്ത് ഭര്‍ത്താവ് ജീവനൊടുക്കി

spot_img
spot_img

കോട്ടയം: ഭാര്യ യു കെ യിൽ കുഴഞ്ഞുവീണ് മരിച്ചെന്ന വിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്. ഭാര്യ മരിച്ച് രണ്ട് ജിവസമാകുമ്പോളാണ് വേർപാട് സഹിക്കാനാകാതെ അനിൽ ആത്മഹത്യ ചെയ്തത്.

അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസമാണ് യു കെ യില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഭർത്താവിന്‍റെ മരണവാർത്തയും എത്തുന്നത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് അനിലിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments