Sunday, September 8, 2024

HomeNewsKeralaപുതുപ്പള്ളിയില്‍ കൊട്ടിക്കലാശം;  പരസ്യ പ്രചാരണം അവസാനിച്ചു

പുതുപ്പള്ളിയില്‍ കൊട്ടിക്കലാശം;  പരസ്യ പ്രചാരണം അവസാനിച്ചു

spot_img
spot_img

ഒരു മാസം നീണ്ടുനിന്ന പുതുപ്പള്ളിയിലെ പരസ്യപ്രചരണം അവസാനിച്ചു.ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തോടെയാണ് പരസ്യപ്രചാരണത്തിന് സമാപനമായത്.

മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ പാമ്ബാടിയിലാണ് മൂന്ന് പ്രമുഖ മുന്നണികളും കൊട്ടി കലാശ കേന്ദ്രമായി തിരഞ്ഞെടുത്തത്.

ഉച്ചയോടെ തന്നെ പാമ്ബാടി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച്‌ വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ അണിനിരന്നു. വാദ്യമേളങ്ങളും പ്രചാരണവാഹനങ്ങളും എത്തിയോടെ ആവേശം വാനോളമുയര്‍ന്നു. ഇടത് മുന്നണിയുടേയും യുഡിഎഫിന്റെയും ബിജെപിയുടേയും സംസ്ഥാന നേതാക്കളും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. വാദ്യമേളങ്ങളും, ആര്‍പ്പുവിളികളുമായി പ്രകമ്ബനം കൊള്ളിക്കുന്ന കൊട്ടിക്കലാശത്തിനാണ് പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments