Sunday, September 8, 2024

HomeNewsKeralaബംഗളൂരുവില്‍ മലയാളി യുവാവിനെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊന്നു

ബംഗളൂരുവില്‍ മലയാളി യുവാവിനെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊന്നു

spot_img
spot_img

ബംഗളൂരു; ബംഗളരൂവില്‍ മലായാളി യുവാവിനെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊന്നു. 29കാരനായ പാനൂര്‍ അണിയാരം ഫാത്തിമാസില്‍ ജാവേദാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ മൂന്നരവര്‍ഷമായി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന രേണുക എന്ന യുവതിയാണ് കൊലപാതകം നടത്തിയത്.

പ്രതിയായ യുവതി കര്‍ണാടകത്തിലെ ബെലഗാവി സ്വദേശിയാണ്. കഴിഞ്ഞ മൂന്നരവര്‍ഷമായി ഇവര്‍ ഇരുവരും ബംഗളുരു നഗരത്തിലെ ലോഡ്ജുകളിലും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളിലും വാടകവീടുകളിലുമായി മാറിമാറി താമസിച്ചുവരികയായിരുന്നു.

ഇരുവരും തമ്മില്‍ ചൊവ്വാഴ്ച വൈകിട്ട് മുതല്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നതായി അയാല്‍വാസികള്‍ പറഞ്ഞു. അതിനിടെ, രേണുക കത്തിയെടുത്ത് ജാവേദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അപ്പാര്‍ട്ട്‌മെന്റിലെ അയല്‍വാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ജാവേദിനെ കണ്ടെത്തി. രേണുക ജാവേദിന് സമീപം ഇരിക്കുകയായിരുന്നു. ഉടന്‍തന്നെ ജാവേദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹുളിമാവ് പൊലീസ് സ്ഥലത്തെത്തി രേണുകയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജാവേദിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments