കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായത് 6,558 വോട്ടുകള്‍ മാത്രം.
ബിജെപി 2021-ല്‍ നേടിയതിനേക്കാള്‍ 5136 വോട്ടിന്റെ കുറവാണ് ഇത്തവണയുണ്ടായത്. വോട്ട് ശതമാനം 8.87ല്‍ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല. പോള്‍ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകള്‍ നേടാൻ സാധിക്കാത്ത സാഹചര്യത്തിലാണിത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് പുതുപ്പള്ളി അവികസിത മണ്ഡലമാണെന്ന ആരോപണം ഉയര്‍ത്തിയത്. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻകൂടിയായ ലിജിൻ ലാല്‍ ആയിരുന്നു പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി. ഇടത് വലതുമുന്നണികള്‍ക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിൻ ലാല്‍ പ്രതികരിച്ചിരുന്നു.