കണ്ണൂര്‍ : മട്ടന്നൂര്‍ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റില്‍. കാപ്പ ചുമത്തിയാണ് അറസ്റ്റ്.
റൂറല്‍ എസ് പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ സ്വകാര്യ ചടങ്ങിന് വീട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ആറു മാസത്തെ തടവ് കാലാവധി കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുമ്ബാണ് ആകാശ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെതിരേ വീണ്ടും കാപ്പ ചുമത്തിയത്.
പോലീസ് വാഹനം കണ്ട് ആകാശ് കാര്യമന്വേഷിക്കാനായി വാഹനത്തിന്റെ അടുത്തെത്തിയപ്പോള്‍ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.