Sunday, September 8, 2024

HomeNewsKeralaഇഡിയെ ഉപയോഗിച്ച്‌ പാര്‍ട്ടിയെ തകര്‍ക്കാനാണ്‌ ലക്ഷ്യമെങ്കില്‍ വഴങ്ങില്ലെന്ന് എം വി ഗോവിന്ദൻ

ഇഡിയെ ഉപയോഗിച്ച്‌ പാര്‍ട്ടിയെ തകര്‍ക്കാനാണ്‌ ലക്ഷ്യമെങ്കില്‍ വഴങ്ങില്ലെന്ന് എം വി ഗോവിന്ദൻ

spot_img
spot_img

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിന്റെ പേരില്‍ ബിജെപി അജൻഡക്കനുസരിച്ച്‌ സിപിഐ എം നേതാക്കളെ വേട്ടയാടാനുള്ള ഇഡിയുടെ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

ഇഡിയെ ഉപയോഗിച്ച്‌ തൃശൂരിലെ പാര്‍ടിയെ തകര്‍ക്കാനാണ്‌ ലക്ഷ്യമെങ്കില്‍ അതിനു വഴങ്ങാൻ മനസ്സില്ല. കമ്യൂണിസ്‌റ്റ്‌ പാര്‍ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം തൃശൂരിലെ ജനത പ്രതിരോധിക്കും. തൃശൂരില്‍ അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പ്‌ സിപിഐ എം ഒരു തരത്തിലും അംഗീകരിക്കുന്നില്ല. തെറ്റായ പ്രവണത മറച്ചുപിടിക്കാനോ ഏതെങ്കിലും രീതിയില്‍ ന്യായീകരിക്കാനോ സിപിഐ എം തയ്യാറല്ല. തെറ്റുപറ്റിയാല്‍ തിരുത്തണം. അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്‌.

തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി സുരേഷ്‌ ഗോപിയെ പ്രഖ്യാപിച്ച്‌, വീടെടുത്ത്‌ താമസിച്ച ശേഷമാണ്‌ ഇഡിയെ ഇറക്കുന്നത്‌. കരുവന്നൂരില്‍ നിന്ന്‌ ജാഥ തുടങ്ങുന്നത്‌ ഇഡിയുമായി ചേര്‍ന്നുള്ള പദ്ധതിയാണ്‌. ഒരു ഭാഗത്ത്‌ ബിജെപിയും മറുഭാഗത്ത്‌ കോണ്‍ഗ്രസും മാധ്യമങ്ങളും ചേര്‍ന്നാണ്‌ സിപിഐ എമ്മിനെതിരെ ഗൂഢപദ്ധതി തയ്യാറാക്കുന്നത്‌. എ സി മൊയ്‌തീൻ, പി കെ ബിജു തുടങ്ങിയ സിപിഐ എം നേതാക്കളിലേക്ക്‌ അന്വേഷണം എത്തിച്ച്‌ പാര്‍ടിയെ തകര്‍ക്കാനാണ്‌ നീക്കം.

ഉത്തരേന്ത്യയില്‍നിന്ന്‌ വന്ന ചിലരാണ്‌ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുന്നത്‌. അവര്‍ ബലപ്രയോഗം നടത്തുന്നു. ഇഡിക്ക്‌ ബലപ്രയോഗത്തിന്‌ അവകാശമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്ബ്‌ എല്ലാ കേന്ദ്ര ഏജൻസികളേയും ഉപയോഗിച്ചു. ഇ ഡി, സിബിഐ ഏജൻസികളെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന്‌ ഇറക്കി. എന്നിട്ടും എല്‍ഡിഎഫ്‌ തുര്‍ച്ചയായി രണ്ടാമതും അധികാരത്തിലെത്തി. വികസനത്തിന്‌ വോട്ടുണ്ട്‌ എന്ന്‌ മനസ്സിലാക്കിയപ്പോള്‍ കേരളത്തിലെ എല്ലാ പദ്ധതികളേയും തകര്‍ക്കാൻ ശ്രമിക്കുകയാണ്‌. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ്‌ ഇഡിക്കെതിരാണ്‌.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കും ആര്‍എസ്‌എസ്‌ നയങ്ങള്‍ക്കും ബദലാണ്‌ കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാര്‍. ആര്‍എസ്‌എസിന്റെ മുഖ്യശത്രുക്കളായ മുസ്ലീങ്ങളും മിഷണറിമാരും കമ്യൂണിസ്‌റ്റുകാരും ഒന്നിച്ച്‌ സൗഹാര്‍ദപരമായി കഴിയുന്ന നാടാണ്‌ കേരളം. അതുകൊണ്ടാണ്‌ കേരളം ആര്‍എസ്‌എസ്‌ ലക്ഷ്യമിടുന്നത്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കാൻ കഴിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments