Sunday, September 8, 2024

HomeNewsKeralaമുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച; മന്ത്രിയെ കെട്ടിപിടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച; മന്ത്രിയെ കെട്ടിപിടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

spot_img
spot_img

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച. തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ നടന്ന രാജാ രവിവര്‍മ ആര്‍ട്ട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്.

മുഖ്യമന്ത്രി പ്രസംഗിച്ച്‌ കഴിഞ്ഞ് വേദിയില്‍ നിന്ന് ഇറങ്ങാൻ തുടങ്ങുമ്ബോള്‍ ഒരാള്‍ ഈ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു. പാപ്പനംകോട് സ്വദേശി അയൂബ് ഖാനാണ് വേദിയിലേക്ക് ഓടിക്കയറിയത്.

ഇയാള്‍ വേദിയിലുണ്ടായിരുന്ന മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ കെട്ടിപ്പിടിക്കുകയും തുടര്‍ന്നു എംഎല്‍എ വി.കെ. പ്രശാന്തിന് കൈ കൊടുക്കുകയും ചെയ്ത ശേഷം വേദിയില്‍നിന്ന് ഇറങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ മ്യൂസിയം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments