Sunday, September 8, 2024

HomeNewsKeralaകോടിയേരിക്ക് പയ്യാമ്ബലത്ത് സ്മൃതികുടീരമൊരുങ്ങുന്നു

കോടിയേരിക്ക് പയ്യാമ്ബലത്ത് സ്മൃതികുടീരമൊരുങ്ങുന്നു

spot_img
spot_img

കണ്ണൂര്‍: സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുന്‍മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ക്ക് ചരിത്രമുറങ്ങുന്ന പയ്യാമ്ബലത്തെ മണ്ണില്‍ നിത്യസ്മാരകമൊരുങ്ങുന്നു, ഇകെ നായനാര്‍ക്കും ചടയന്‍ ഗോവിന്ദനും മധ്യേയാണ് കോടിയേരി ബാലകൃഷ്ണനും സ്മൃതി കുടീരമൊരുങ്ങുന്നത്.

ഒന്നാം ചരമവാര്‍ഷികത്തിന്റെ മുന്നോടിയായാണ് കോടിയേരിബാലകൃഷ്ണന് പയ്യാമ്ബലത്ത് സ്മൃതികുടീരം ഒരുങ്ങുന്നത്.

കേരളരാഷ്ട്രീയത്തില്‍ പോരാട്ടത്തിന്റെ വീരഗാഥകള്‍ സൃഷ്ടിച്ച മഹാരാഥന്‍മാരുടെ സ്മൃതികുടീരങ്ങള്‍ക്ക് സമീപത്താണ് കണ്ണൂരുകാരുടെ ആവേശമായിരുന്ന കോടിയേരിക്കും സ്മൃതികുടീരമൊരുങ്ങുന്നത്. ഒന്നാം ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ ഒന്നിന് സ്മൃതിമണ്ഡപം അനാച്ഛാദനംചെയ്യും.

വിടപറഞ്ഞ് ഒരു വര്‍ഷമാകുമ്ബോഴും സംസ്‌കാരം നടന്ന ഈ കടല്‍ത്തീരത്ത് എത്തുന്നവരേറെയാണ്. കോടിയേരി എത്രമേല്‍ പ്രിയങ്കരനായിരുന്നുവെന്ന് ഇവിടെയെത്തുന്നവര്‍ ഓര്‍ത്തെടുക്കുന്നു. ചിരിച്ചുമാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്‌നേഹിയെ അടയാളപ്പെടുത്തുന്ന സ്തൂപം ശില്‍പ്പി ഉണ്ണി കാനായിയാണ് ഒരുക്കുന്നത്. പോരാട്ടവും ചരിത്രവും ഇഴചേരുന്ന സ്തൂപത്തിന്റെ മിനുക്കുപണി മാത്രമാണ് ഇനി ബാക്കിയുള്ളത്.

ഇകെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങള്‍ക്കിടയിലാണ് കോടിയേരിയുടെ സ്മാരകം. മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റില്‍ കൊത്തിയെടുത്ത കോടിയേരിയുടെ മുഖം. പാറിപ്പറക്കുന്ന ചെമ്ബതാക സ്മാരകത്തെ കടല്‍ കാറ്റിന്റെ പശ്ചാത്തലത്തില്‍ തലോടുന്നതും വാനിലുയര്‍ന്നുനില്‍ക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവും തന്നെയാണ് സ്മാരകത്തിലെ മുഖ്യ ആകര്‍ഷണം സ്തൂപം. 11 അടി ഉയരമുള്ള സ്തൂപം എട്ടടി വീതിയും നീളവുമുള്ള തറയിലാണ് ഒരുക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments