Saturday, December 21, 2024

HomeNewsKeralaകൊല്ലത്ത് കാണാതായ പ്ലസ് വൺ വിദ്യാർഥികൾ തടാകത്തിൽ മരിച്ച നിലയിൽ

കൊല്ലത്ത് കാണാതായ പ്ലസ് വൺ വിദ്യാർഥികൾ തടാകത്തിൽ മരിച്ച നിലയിൽ

spot_img
spot_img

കൊല്ലം:പൂയപ്പള്ളിയിൽനിന്ന് കഴിഞ്ഞദിവസം കാണാതായ വിദ്യാർഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ. പൂയപ്പള്ളി മൈലോട് സ്വദേശി ദേവനന്ദ (17, അമ്പലം കുന്ന് ഷെബിൻ ഷാ (17) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ സ്കൂളിൽ പോയ ദേവനന്ദയും ഷെബിൻ ഷായും തിരികെ വീട്ടിലെത്തിയില്ലെന്ന് കാണിച്ച് ഇരുവരുടെയും മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് പൊലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഇരുവരുടെയും പക്കൽ ഫോണില്ലാത്തതിനാൽ കണ്ടെത്താനായിരുന്നില്ല.

തുടർന്ന് വെള്ളിയാഴ്ച രാവിലെ മൃതദേഹങ്ങൾ തടാകത്തിൽ കണ്ടെത്തുകയായിരുന്നു. ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെബിൻ ഷാ. ഓടനാവട്ടം കെ.ആർ.ജി.പി.എം. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ദേവനന്ദ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments