Tuesday, December 24, 2024

HomeNewsKeralaമുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലില്‍ വീട് നിലംപൊത്തി

മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലില്‍ വീട് നിലംപൊത്തി

spot_img
spot_img

കോട്ടയം: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നിലംപൊത്തി വീടുകള്‍. മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെയോടെ മുണ്ടക്കയം കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു.

വീടിന് പിന്നില്‍ പുഴയൊഴുകിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചു വന്നതിനെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയും വീട് പൂര്‍ണമായും വെള്ളത്തില്‍ ഒലിച്ചുപോവുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments