ഗവര്‍ണര്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ട ഒന്‍പത് വി സി മാര്‍ക്കും തല്‍ക്കാലം തുടരാമെന്ന് ഹൈക്കോടതി. അന്തിമ ഉത്തരവ് വരുംവരെ തുടരാമെന്നാണ് കോടതി വ്യക്തമാക്കിയത്. വിശദീകരണം കേട്ട ശേഷം ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ സ്ഥാനത്ത് തുടരാമെന്നാണ് കോടതി ഉത്തരവ്.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് വിധി.
കാരണം കാണിക്കൽ നോട്ടിസ് നൽകിയതോടെ ഉടന്‍ രാജിവയ്ക്കണമെന്ന കത്ത് അസാധുവായെന്ന് കോടതി നിരീക്ഷിച്ചു.രാജിവെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വി സിമാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണിത്. അവധി ദിനമാണെങ്കിലും ഇന്നുതന്നെ ഹരജി പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
സാങ്കേതിക സര്‍വകലാശാല വിസി നിയമനം അസാധുവാണെന്ന് സുപ്രീംകോടതിയാണ് വിധിച്ചത്. ആ വിധിയുടെ അടിസ്ഥാനത്തിലാണ് ചാന്‍സിലറുടെ നടപടിയെങ്കില്‍ ഗവര്‍ണര്‍ മാന്യനാണെന്നും ഹൈക്കോടതി പറഞ്ഞു.
നിയമനം ആരെങ്കിലും ചോദ്യം ചെയ്തില്ലെങ്കില്‍ അതുവരെ തുടരാമെന്ന് വാദിക്കുന്നത് എങ്ങനെ ശരിയാകുമെന്നും വിസിമാരോട് ഹൈക്കോടതി ചോദിച്ചു. നിയമന അധികാരി ചാന്‍സലറാണ്, എന്തുകൊണ്ട് ചാന്‍സലര്‍ക്ക് നടപടിയെടുത്തുകൂടായെന്നും കോടതി വിസിമാരോട് ചോദിച്ചു.