Sunday, September 8, 2024

HomeNewsKerala'നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേരിടണം'; ശശി തരൂര്‍

‘നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേരിടണം’; ശശി തരൂര്‍

spot_img
spot_img

നെടുമ്ബാശ്ശേരി വിമാനത്താവളത്തിന്റെ പേര് കെ കരുണാകരൻ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആക്കി മാറ്റണമെന്ന് ശശി തരൂര്‍ എംപി.

കെ കരുണാകരനാണു നെടുമ്ബാശ്ശേരി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കിയതെന്നും അദ്ദേഹത്തിന്റെ ശ്രമമില്ലാതെ ഒരിക്കലും നെടുമ്ബാശ്ശേരി വിമാനത്താളം യാഥാര്‍ത്ഥ്യമാകില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടന്ന കരുണാകരൻ സെന്റര്‍ മന്ദിര നിര്‍മ്മാണ ഫണ്ട് പിരിവിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തെ 80 ശതമാനം എയര്‍പോര്‍ട്ടുകളുടെ പേരുകള്‍ വ്യക്തികളുടേതാണ്. വിമാനത്താവളത്തിന്റെ പേര് കെ കരുണാകരൻ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കുന്നതില്‍ മടിക്കണ്ടതില്ല. ആദ്യമായി ഞാൻ രാഷ്ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ എന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച വ്യക്തിയാണ് കരുണാകരൻ.

തിരുവനന്തപുരത്ത് വരുമ്ബോള്‍ എല്ലാ മാസവും ഊണിനായോ സംസാരിക്കാനായോ അദ്ദേഹം എന്നെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. പല ഉപദേശങ്ങളും തന്നിരുന്നു. എന്റെ ആദ്യത്തെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തതും അദ്ദേഹമായിരുന്നു. നിലവില്‍ സംസ്ഥാനം ഭരിക്കുന്നവര്‍ എയര്‍പോര്‍ട്ടിനെ എതിര്‍ത്തവരാണ്. അവരിപ്പോള്‍ അതില്‍ സഞ്ചരിച്ച്‌ ആസ്വദിക്കുന്നു’- ശശി തരൂര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments