Tuesday, December 24, 2024

HomeNewsKeralaമരം മുറി ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മരം മുറി ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

spot_img
spot_img

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിക്കാനായി തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് വൈകിട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. വിവാദ ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാലാണ് സസ്‌പെന്‍ഷന്‍

നേരത്തെ മരം മുറി ഉത്തരവ് മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയത്. മുല്ലപ്പെരിയാറില്‍ ബേബി ഡാം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് 15 മരങ്ങള്‍ മുറിക്കാന്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് തമിഴ്‌നാടിന് അനുമതി നല്‍കിയത്. ഉത്തരവ് മരവിപ്പിക്കാതെ റദ്ദാക്കണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നു.

പി.സി.സി.എഫ് റാങ്കിലുള്ള ബെന്നിച്ചന്‍ തോമസ് വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്.വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിന് പിന്നാലെയാണ് നടപടി. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വിഷയത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments