Thursday, March 28, 2024

HomeNewsKeralaകൂട്ടബലാത്സം​ഗക്കേസ്; കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സിഐ കസ്റ്റഡിയിൽ

കൂട്ടബലാത്സം​ഗക്കേസ്; കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സിഐ കസ്റ്റഡിയിൽ

spot_img
spot_img

കോഴിക്കോട്: കൂട്ടബലാത്സം​ഗക്കേസിൽ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിൽ. ബേപ്പൂർ കോസ്റ്റൽ സിഐ സുനുവാണ് അറസ്റ്റിലായത്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കഴിഞ്ഞ മെയ് മാസം തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് സംഭവം. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വച്ച് യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

ഇൻസ്പെക്ടർ സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിൽ വെച്ച് ബലാത്സം​ഗം ചെയ്തുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. യുവതിയുടെ ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. ഇൻസ്‌പെക്ടർ സുനുവിനെ ഡ്യൂട്ടിക്കിടയിലാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി അടക്കമുള്ള വരെ വിവരമറിയിച്ച ശേഷമായിരുന്നു നീക്കം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments