Tuesday, April 1, 2025

HomeNewsKeralaമദ്യവില വര്‍ധിപ്പിക്കുന്നതിനുള്ള കരടു ബില്ലിന് അംഗീകാരം

മദ്യവില വര്‍ധിപ്പിക്കുന്നതിനുള്ള കരടു ബില്ലിന് അംഗീകാരം

spot_img
spot_img

തിരുവനന്തപുരം: വിദേശ മദ്യം ഉത്പാദിപ്പിക്കുന്ന കന്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിനും ഇതുമൂലം സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി മദ്യവില വര്‍ധിപ്പിക്കാനുമുള്ള പൊതുവില്‍പന നികുതി ഭേദഗതി ബില്ലിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം.മദ്യത്തിന്‍റെ പൊതുവില്പന നികുതിയില്‍ നാലു ശതമാനം വര്‍ധനയാണു വരുത്തുന്നത്. ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു ഗവര്‍ണറുടെ അംഗീകാരം നേടുന്നതോടെ സംസ്ഥാനത്തു മദ്യത്തിന്‍റെ വില ഉയരും.

നിലവില്‍ 247 ശതമാനമാണു മദ്യത്തിന്‍റെ നികുതി. വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ 251 ശതമാനമായി ഉയരും. സംസ്ഥാനത്ത് വിദേശമദ്യം ഉത്പാദിപ്പിക്കുന്ന കന്പനികളുടെ അഞ്ചു ശതമാനം വിറ്റുവരവ് നികുതിയാണ് ഒഴിവാക്കിയത്. ഇതുമൂലം മദ്യക്കന്പനികള്‍ക്ക് പ്രതിവര്‍ഷം 170 കോടി രൂപയുടെ അധിക ലാഭമുണ്ടാകും.

.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments