Friday, April 26, 2024

HomeNewsKeralaവിഴിഞ്ഞം സമരത്തിനെതിരെ പ്രചരണ ജാഥ നടത്താൻ എൽഡിഎഫ്

വിഴിഞ്ഞം സമരത്തിനെതിരെ പ്രചരണ ജാഥ നടത്താൻ എൽഡിഎഫ്

spot_img
spot_img

തിരുവനന്തപുരം:  വിഴിഞ്ഞം സമരത്തിന് എതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്. 7, 8, 9 തീയതികളിലായി പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. ചൊവ്വാഴ്ച്ച വർക്കലയിൽ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം ചെയ്യും. 9 ന്  സമാപന സമ്മേളനം വിഴിഞ്ഞത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

വിഴിഞ്ഞത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. പ്രചാരണ ജാഥ ആർക്കും എതിരല്ലെന്നും എല്ലാവരും സഹകരിക്കണം എന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments