തിരുവനന്തപുരം: നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നിയമസഭാ സമ്മേളനം തുടരുകയാണ്. നയപ്രഖ്യാപനം തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം ഗവര്‍ണറുടെ പ്രസംഗം തയ്യാറാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി. ബജറ്റിന് മുമ്ബല്ലെങ്കിലും അതിന് ശേഷം നയപ്രഖ്യാപനം വേണ്ടിവരും. ഗവര്‍ണറുമായി ഒത്തുതീര്‍പ്പ് സാധ്യമാണോ എന്ന് പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. പുതുവര്‍ഷത്തിന്‍റെ ആദ്യ സമ്മേളനം ചേരുമ്ബോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം.
കഴിഞ്ഞ സമ്മേളനം പിരിഞ്ഞെങ്കിലും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി വിജ്ഞാപനം ഇറക്കിയിട്ടില്ല. അതിനാല്‍, അടുത്ത മാസത്തെ സമ്മേളനം ഈ സമ്മേളനത്തിന്‍റെ തുടര്‍ച്ചയായി പരിഗണിക്കും.