Sunday, September 8, 2024

HomeNewsKeralaക്രിസ്മസ്, പുതുവത്സരം ; കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ക്രിസ്മസ്, പുതുവത്സരം ; കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

spot_img
spot_img

ക്രിസ്മസ്, പുതുവത്സര സീസണില്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

ക്രിസ്മസ്-പുതുവത്സര സീസണില്‍ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് തീരുമാനം. ദക്ഷിണ റെയില്‍വേ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് 17 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ബാക്കിയുള്ള ട്രെയിനുകള്‍ മറ്റ് സോണുകള്‍ വഴി സര്‍വീസ് നടത്തും.

ദക്ഷിണ റെയില്‍വേയെ കൂടാതെ, മറ്റ് സോണല്‍ റെയില്‍വേകളും ഉള്‍പ്പെടെ കേരളത്തിലേക്ക് ആകെ 34 സര്‍വീസുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദക്ഷിണ മധ്യ റെയില്‍വേയുടെ 22 പ്രത്യേക ട്രെയിനുകള്‍, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ എട്ട് പ്രത്യേക ട്രെയിനുകള്‍, ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ നാല് പ്രത്യേക ട്രെയിനുകള്‍ എന്നിങ്ങനെയാണ് പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.

പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ 2022 ഡിസംബര്‍ 22 മുതല്‍ 2023 ജനുവരി രണ്ട് വരെയാണ് സര്‍വീസ് നടത്തുക. ഈ ട്രെയിനുകളുടെ ബുക്കിംഗ് ആരംഭിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ക്രിസ്മസ്-പുതുവത്സര സീസണില്‍ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാത്ത റെയില്‍വേ മന്ത്രാലയത്തെ ചൊവ്വാഴ്ച തിരുവനന്തപുരം എംപി ശശി തരൂര്‍ വിമര്‍ശിക്കുകയും ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഇടപെടല്‍ തേടുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments