Saturday, July 27, 2024

HomeNewsKeralaഅനുപമ യൂട്യൂബിനെയും പറ്റിച്ചിരുന്നു;വരുമാനം നിലച്ചത് തട്ടിക്കൊണ്ടുപോകലിന്​ കാരണം.

അനുപമ യൂട്യൂബിനെയും പറ്റിച്ചിരുന്നു;വരുമാനം നിലച്ചത് തട്ടിക്കൊണ്ടുപോകലിന്​ കാരണം.

spot_img
spot_img

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ അനുപമ യൂട്യൂബിലും കളളക്കളി നടത്തിയതായി സൂചന. ഇത്​ യൂട്യൂബ്​ അധികൃതർ കണ്ടുപിടിച്ചതാണ്​ വരുമാനം നിലയ്ക്കാൻ കാരണമെന്നാണ്​ പുറത്തുവരുന്ന വിവരം. അനുപമയ്ക്ക് 3.8 ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ യൂട്യൂബിൽനിന്ന് വരുമാനം ലഭിച്ചിരുന്നുവെന്ന്​ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത്​ നിലച്ചതാണ്​ തട്ടിക്കൊണ്ടുപോകലിന്​ കാരണമെന്നും പൊലീസ്​ പറയുന്നു.

ഹോളിവുഡ് താരങ്ങളെ അനുകരിക്കുന്ന വിഡിയോകളാണ് അനുപമ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതേ വീഡിയോകൾ ഇൻസ്റ്റാഗ്രാം റീലായും പങ്കുവെച്ചിരുന്നു. ഇത്തരം വിഡിയോകൾ വിദേശത്തെ ഫോളോവർമാർക്കിടയിൽ തരംഗമായി മാറി. പ്രത്യേകിച്ചും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് അനുപമയ്ക്ക് ഏറ്റവുമധികം ഫോളോവർമാർ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പല വീഡിയോയ്ക്കും പത്തുലക്ഷത്തിലേറെ വ്യൂസ് ലഭിച്ചു.

ഇതാണ്​ അനുപമയുടെ വരുമാനം വർധിക്കാൻ കാരണം. ഇക്കഴിഞ്ഞ ജൂൺ മാസം വരെ ഇത്തരത്തിൽ ഉയർന്ന വരുമാനം യൂട്യൂബിൽനിന്ന് അനുപമയ്ക്ക് ലഭിച്ചു. എന്നാൽ കൂടുതൽ വരുമാനം ലക്ഷ്യമിട്ട് യൂട്യൂബ് മാനദണ്ഡങ്ങളും പകർപ്പവകാശലംഘനങ്ങളും നടത്തി കൃത്രിമമായി വിഡിയോ നിർമിക്കുന്ന അനുപമയുടെ കള്ളക്കളി ജൂലൈ മാസം യൂട്യൂബ് കൈയോടെ പിടികൂടുകയായിരുന്നു. ഇതോടെ അനുപമയുടെ ചാനലിനുള്ള മോനിറ്റൈസേഷൻ യൂട്യൂബ് റദ്ദാക്കുകയും വരുമാനം തടയുകയും ചെയ്തു. മോനിറ്റസേഷൻ പുനഃസ്ഥാപിക്കുന്നതിനുള്ള അപേക്ഷ അനുപമ നൽകിയിരുന്നെങ്കിലും ഇത് യൂട്യൂബ് പരിഗണിച്ചിരുന്നില്ല.

അഞ്ചു ലക്ഷം പേരാണ് ‘അനുപമ പത്മന്‍’ എന്ന അനുപമയുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നത്. മൂന്നു മുതൽ അഞ്ചു ലക്ഷം രൂപവരെയായിരുന്നു വരുമാനം. യൂട്യൂബ് ഡീ മോനിറ്ററൈസേഷന്‍റെ ഭാഗമായി മൂന്നു മാസം മുമ്പ് വരുമാനം നിലച്ചിരുന്നു. ഇതിൽ അനുപമ നിരാശയിലായിരുന്നു. പിന്നീട് പിതാവിന്‍റെ കടങ്ങൾ തീർക്കാൻ പണമുണ്ടാക്കാൻ മറ്റു മാർഗം തേടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പിതാവിനെയും മാതാവിനെയും സഹായിക്കുന്നതിലേക്ക് എത്തിയത് അങ്ങനെയാണ്.

ഇതിനകം 381 വിഡിയോ പോസ്റ്റ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്‌സാണുള്ളത്. ഹോളിവുഡ് താരങ്ങളുടേയും സെലിബ്രിറ്റികളുടേയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന്‍ വീഡിയോകളും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരുന്നത്. ഇംഗ്ലീഷിലാണ് അവതരണം.

ഇന്‍സ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായ്ക്കളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും അനുപമയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments