കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രഥമ പ്രിൻസിപ്പൽ കണ്ണോത്ത് ചക്കാലയിൽ സി.എം ജോസഫ്
അന്തരിച്ചു. 75 വയസ് ആയിരുന്നു .
അമേരിക്കയിൽ മകനൊപ്പം ആയിരുന്ന അദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ സുഖമില്ലാതെ വന്നതിനെ തുടർന്ന് നാട്ടിലെത്തി കോഴിക്കോട്, എം.വി.ആർ, തിരുവമ്പാടി ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ , എടൂര് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനം ചെയ്ത ശേഷം 12വർഷം വേനപ്പാറ ഹൈസ്ക്കൂളിൽ പ്രഥമ ഹെഡ്മാസ്റ്ററായും തുടർന്ന് കോടഞ്ചേരി ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചിരുന്നു.
കോടഞ്ചേരി ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തുന്നതിന് മുഖ്യ പങ്ക് വഹിച്ചു. ഹയർസെക്കണ്ടറി സ്കൂളിൻ്റെ പ്രഥമ പ്രിൻസിപ്പലായിരുന്നു.
കോഴിക്കോട് ജില്ലയുടെ ഹൈസ്കൂൾ ഹെഡ്മാസ്റ്റേഴ്‌സ് സംഘടന- KPHSAയുടെ പ്രസിഡൻ്റ് ആയിരുന്നു.
താമരശ്ശേരി രൂപതകളിലെ സ്കൂളുകളിലെ മികച്ച അദ്ധ്യാപകരുടെ അവാർഡിനർഹനായിരുന്നു . രണ്ടു വട്ടം താമരശ്ശേരി രൂപതയുടെ പാസ്റ്റർ കൗൺസിൽ സെക്രട്ടറിയായിരുന്നു.
കണ്ണോത്ത് സൺഡേ സ്കൂൾ അധ്യാപകനായും വളരെക്കാലം പ്രവർത്തിച്ചു.
2002 ൽ റിട്ടയർ ചെയ്ത ശേഷം താമരശ്ശേരി കോർപ്പറേറ്റ് ഓഫീസിലും വര്ഷങ്ങളോളം പ്രവർത്തിച്ചു.
കണ്ണോത്ത് യു.പി.സ്കൂൾ റിട്ട. അധ്യാപിക, പാലാ നടയിൽ കുടുംബാഗം, കത്രീനാമ്മയാണ്ഭാര്യ.
മക്കൾ:ജെസ്ററിൻ (ഹൂസ്റ്റൺ,) ജെസ്മി (ഓസ്ട്രേലിയ.)
മരുമക്കൾ:സോണിയ അമേരിക്ക, കദളിക്കാട്ടിൽ കുടുംബാംഗം കാഞ്ഞിരപ്പള്ളി, ചിന്തു ഓസ്ട്രേലിയ, പാറയിൽ കുടുംബാംഗം, ഏറ്റുമാനൂർ.
ഓസ്ട്രേലിയയിൽ നിന്ന് മകൾ ജെസ്മി വന്ന ശേഷം കണ്ണോത്ത് സെന്റ് മേരിസ് പള്ളിയിൽ സംസ്കാരം നടക്കും.