Thursday, December 26, 2024

HomeObituaryഫാ. ഏബ്രഹാം പറമ്പില്‍ (75) അന്തരിച്ചു

ഫാ. ഏബ്രഹാം പറമ്പില്‍ (75) അന്തരിച്ചു

spot_img
spot_img

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ഏബ്രഹാം പറമ്പില്‍ (75) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കാഞ്ഞിരപ്പള്ളി ടിബി റോഡിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഒന്പതിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ കാര്‍മികത്വത്തില്‍ സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ മൃതദേഹം സംസ്‌കരിക്കും.

കാഞ്ഞിരപ്പള്ളി പറമ്പില്‍ പരേതരായ ഇട്ടിയവിര – അന്നമ്മ ദമ്പതികളുടെ മകനാണ്. 1974 ഡിസംബര്‍ 30ന് പൗരോഹിത്വം സ്വീകരിച്ചു. നെടുങ്കുന്നം ഫൊറോന പള്ളിയില്‍ അസിസ്റ്റന്റ് വികാരി, മാര്‍ ജോസഫ് പവ്വത്തിലിന്റെ സെക്രട്ടറി, രൂപത ലിറ്റര്‍ജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍, പീരുമേട് ഡയര്‍ ഡയറക്ടര്‍, ചിന്നാര്‍, പീരുമേട്, പത്തനംതിട്ട, മൈലപ്ര, വെളിച്ചിയാനി ഇടവകളില്‍ വികാരി, മേരിമാത മൈനര്‍ സെമിനാരി അധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

സഹോദരങ്ങള്‍: മാത്യു (കാഞ്ഞിരപ്പള്ളി), ത്രേസ്യമ്മ ആശാരിയത്ത് (പത്തനംതിട്ട), അന്നമ്മ മണത്തറ (പുളിങ്കുന്ന്), മറിയമ്മ ഏറമ്പടം (മുട്ടം), ലിസമ്മ വെട്ടിക്കുഴ (കോതമംഗലം), റോസമ്മ വെട്ടിക്കുഴ (കോതമംഗലം), ലൂസി രാമപുരം (പാലാ), അച്ചാമ്മ കൈതപറമ്പില്‍ (വെളിയനാട്), കൊച്ചുറാണി മണത്തറ (പുളിങ്കുന്ന്), പരേതരായ ജോസഫ് ( കുഞ്ഞ്), ബേബിച്ചന്‍, അമ്മിണിക്കുട്ടി ഞാവള്ളില്‍ (കരൂര്‍), തൊമ്മച്ചന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments