Saturday, September 7, 2024

HomeObituaryപാസ്റ്റര്‍ എം.വി. വര്‍ഗീസ് (100) അന്തരിച്ചു

പാസ്റ്റര്‍ എം.വി. വര്‍ഗീസ് (100) അന്തരിച്ചു

spot_img
spot_img

തിരുവല്ല :ഐപിസി സീനിയര്‍ ശുശ്രൂഷകനും കേരളാ സ്റ്റേറ്റ് മുന്‍ പ്രസിഡന്റുമായ പാസ്റ്റര്‍ എം.വി.വര്‍ഗീസ് (ബേബിച്ചന്‍ -100) അന്തരിച്ചു. സംസ്‌കാരം ശനി (ജൂണ്‍ 1) 9ന് ശുശ്രൂഷക്ക് ശേഷം 2ന് വീയപുരം-പായിപ്പാട് ഐപിസി ബഥേല്‍ സഭാ സെമിത്തേരിയില്‍.

പാസ്റ്റര്‍ എം.വി.വര്‍ഗീസ് ഐപിസി സഭയുടെ ആദ്യ വിദേശമിഷണറിയാണ്. വീയപുരം സഭയുടെ സ്ഥാപകനാണ്. ഐപിസി കേരള സ്റ്റേറ്റ് വൈസ് വൈസ് പ്രസിഡന്റായും മിഷന്‍ ബോര്‍ഡ് ചെയര്‍മാനായും സഭയ്ക്കായി മികച്ച സേവനം ചെയ്തു. ഐപിസി യിലെ പ്രമുഖ സെന്റര്‍ ശുശ്രൂഷകനും പതിറ്റാണ്ടുകളായി വേദാധ്യാപകനുമായിരുന്നു. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി വീയപുരം മേക്കാട്ട് കുടുംബത്തില്‍ ജനിച്ചു.

കുമ്പനാട് ഹെബ്രോന്‍ ബൈബിള്‍ സ്‌ക്കൂളിലെ പഠനാനന്തരം 1954-ല്‍ നിരണം സഭാശുശ്രൂഷകനായി നിയമിതനായി. 1955-ല്‍ സിംഗപ്പൂരിലേക്ക് കുടുംബമായി മിഷണറിയായി പോയി. ഐപിസി വിദേശത്തേക്ക് അയച്ച ആദ്യത്തെ മിഷണറിയാണ് പാസ്റ്റര്‍ എം.വി.വര്‍ഗീസ്. പത്തുവര്‍ഷം സിംഗപ്പൂരില്‍ സഭാശുശ്രൂഷയ്ക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തി. തിരുവല്ല, റാന്നി വെസ്റ്റ്, ആലപ്പുഴ എന്നീ സെന്ററുകളുടെ ചീഫ് പാസ്റ്റര്‍ ആയിരുന്നു. ദീര്‍ഘവര്‍ഷങ്ങള്‍ ഐപിസി ജനറല്‍, സ്റ്റേറ്റ് കൗണ്‍സിലുകളില്‍ അംഗമായിരുന്നു.

ഭാര്യ: മാരാമണ്‍ പൊന്‍മേലിമണ്ണില്‍ പരേതയായ കുഞ്ഞമ്മ വര്‍ഗീസ്. മക്കള്‍: പാസ്റ്റര്‍ ജോര്‍ജ് മേക്കാട്ട് (ഐപിസി യുപി സ്റ്റേറ്റ് മുന്‍ പ്രസിഡന്റ്), എം.വി.ഫിലിപ്പ് (ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗം), ആനി ജോണ്‍സണ്‍ (കലിഫോര്‍ണിയ), ജെസി ഏബ്രഹാം (വാഴൂര്‍). മരുമക്കള്‍: മാവേലിക്കര കാങ്കാലില്‍ കിഴക്കേതില്‍ അന്നമ്മ ജോര്‍ജ് (യുഎസ്), കോട്ടയം പാറമ്പുഴ അമ്പലത്തിങ്കല്‍ ശോഭ, വെട്ടിയാര്‍ നെടുങ്കണ്ടത്തില്‍ ജോണ്‍സന്‍ വര്‍ഗീസ് (യുഎസ്), വാഴൂര്‍ വേലിയ്ക്കകത്ത് രാജു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments