Saturday, September 7, 2024

HomeObituaryമേരി തോമസ് (94) ഷിക്കാഗോയില്‍ അന്തരിച്ചു

മേരി തോമസ് (94) ഷിക്കാഗോയില്‍ അന്തരിച്ചു

spot_img
spot_img

ഷിക്കാഗോ: ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ മേരി തോമസ് (94) മേയ് 28ന് ഷിക്കാഗോയില്‍ അന്തരിച്ചു. ശുശ്രൂഷ ജൂണ്‍ 8 ശനിയാഴ്ച രാവിലെ 9 ന് ഡെസ്സ്‌പ്ലെയിന്‍സിലുള്ള റിഡ്ജ് വുഡ് ചാപ്പലില്‍ ആരംഭിച്ച് ഉച്ചയോടെ റിഡ്ജ് വുഡ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. അടൂര്‍ പകലോമറ്റം കെങ്കയില്‍ പരേതരായ കൊച്ചു കുഞ്ഞ് കോശിയുടെയും അന്നമ്മയുടെയും മകളാണ്.

റാന്നി കണ്ടപ്പേരുര്‍ തുണ്ടിയില്‍ ഇലങ്കത്ത് പരേതനായ സൈമണ്‍ തോമസാണ് ഭര്‍ത്താവ്. പൂനയിലും ബോംബെയിലും ദീര്‍ഘകാലം താമസിച്ചിരുന്ന മേരിയും സൈമണും മുംബൈ ചെമ്പൂര്‍ ഐപിസിയിലെ സജീവ അംഗങ്ങളായിരുന്നു. 32 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മകന്‍ പ്രമോദ് തോമസിനോടും കുടുംബത്തിനുമൊപ്പം ഷിക്കാഗോയില്‍ താമസമാക്കിയത്.

മക്കള്‍: സുമ (ബോംബെ) സുധ (അറ്റ്‌ലാന്റ) പ്രമോദ് (ഷിക്കാഗോ) പ്രവീണ്‍ (സൗത്ത് കരോലീന). മരുമക്കള്‍: ബാബു, പരേതനായ ജോയ്, റോയ്,ജെസ്സി, സൂസന്‍. 10 കൊച്ചുമക്കളും 9 പേരക്കുട്ടികളും ഉണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments