വെസ്റ്റ് ഓറഞ്ച് (ന്യൂജഴ്സി): ചെങ്ങന്നൂർ ഇടനാട് പരേതനായ തയ്യിൽ ചെറിയാന്റെ (പൊടിച്ചായൻ) ഭാര്യ തങ്കമ്മ ചെറിയാൻ (85) മകൻ അജിയുടെ വീട്ടിൽ അന്തരിച്ചു. കോഴഞ്ചേരി വലിയപുഴ പരേതരായ ഫിലിപ്പോസിന്റെയും ഏലിയാമ്മ തോമസിന്റെയും മകളാണ്.
1984–ലാണ് അമേരിക്കയിലെത്തിയത്. നാട്ടിലും പിന്നീട് ഭിലായിയിലും മർത്തമറിയം പ്രാർഥനായോഗങ്ങളിൽ സജീവമായിരുന്ന പരേത അമേരിക്കയിലെത്തിയശേഷവും പ്രവർത്തനങ്ങൾ തുടർന്നു.
മക്കൾ : അജി, ലാജി. മരുമക്കള്‍: സുമ, ആനി. കൊച്ചുമക്കൾ: ജാസ്മിൻ, അഷീഷ്, അജ്ഞന, ജോസ്‍ലിൻ, ആൽവിൻ. ഐഡൻ കൊച്ചുമകളുടെ മകനാണ്.
ജൂലൈ 27 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മുതൽ 9 വരെ ലിവിങ്സ്റ്റണിലുള്ള ക്വിൻ– ഹോപ്പിങ് ഫ്യൂണറൽ ഹോമിൽ (145 ഈസ്റ്റ് മൗണ്ട് പ്ലെസന്റ് അവന്യൂ) വേയ്ക്ക് സർവീസ്. സംസ്കാരം പിന്നീട് നാട്ടിൽ. മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ റവ. ടി. എം. സഖറിയാ കോർ എപ്പിസ്പ്പാകോപ്പ ഭര്‍ത്തൃസഹോദരൻ ആണ്.