Sunday, September 8, 2024

HomeObituaryഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു

ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു

spot_img
spot_img

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ (94)ആണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ അന്തരിച്ചത്.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കരോട്ട് വെള്ളക്കാലില്‍ വീടിന് സമീപമുള്ള വീട്ടിലായിരുന്നു തങ്കമ്മ കുര്യന്റെ താമസം.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന്റെ നടുക്കത്തിനിടെ തങ്കമ്മ കുര്യന്റെ വേര്‍പാടും കുടുംബത്തെ ദുഖത്തിലാഴ്ത്തി. പരേതനായ കെ സി കുര്യന്‍ ആണ് തങ്കമ്മ കുര്യന്റെ ഭര്‍ത്താവ്. മുന്‍ എം എല്‍ സിയായിരുന്ന വള്ളക്കാലില്‍ വി ജെ ഉമ്മന്‍ ആണ് പിതാവ്. പരേതനായ കെ കെ. കുര്യന്‍ (തമ്ബാന്‍), സുസി അലക്‌സ്, സൂസന്‍ ഗീവര്‍ഗീസ്, പ്രേമി ജേക്കബ്, മെറീന ജേക്കബ് എന്നിവരാണ് മക്കള്‍.

ബീനാ കുര്യന്‍ (വെങ്ങോല പെരുമ്ബാവൂര്‍) എം സി അലക്‌സാണ്ടര്‍ (മുലേച്ചേരില്‍ വെള്ളുര്‍), ഗീവര്‍ഗീസ് ഏബ്രഹാം (താഴയില്‍, തിരുവനന്തപുരം), സണ്ണി ജേക്കബ്, ജേക്കബ് വര്‍ഗീസ് (കോയിപ്പുറം, ചാത്തന്നൂര്‍) എന്നിവരാണ് മരുമക്കള്‍. തങ്കമ്മ കുര്യന്റെ സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments