Sunday, September 8, 2024

HomeObituaryസി.ജെ. ലൂക്കോസ് ചാമക്കാലായില്‍ (85) ന്യുയോര്‍ക്ക്

സി.ജെ. ലൂക്കോസ് ചാമക്കാലായില്‍ (85) ന്യുയോര്‍ക്ക്

spot_img
spot_img

ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച് ഇടവകാംഗം കൈപ്പുഴ ചാമക്കാലാല്‍ (ആട്ടുകാരന്‍ കുടുംബം) സി.ജെ. ലൂക്കോസ് (ലൂക്കാസാര്‍85) റോക്ക്‌ലാന്റില്‍ അന്തരിച്ചു. കൈപ്പുഴയിലെ വിദ്യാലയങ്ങളില്‍ അധ്യാപകനായും, സെന്‍റ് മാത്യൂസ് ഘജ സ്കൂള്‍ പ്രധാന അധ്യാപകനുമായിരുന്നു. ജാതി മത ഭേദമില്ലാതെ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു അദ്ദേഹം.

കൈപ്പുഴ സെന്‍റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയുടെ സജീവാംഗമായിരുന്നു. ദേവാലയ ശുശ്രൂഷി, ഗായക സംഘാംഗം, കൊമ്പിരീയ ഭാരവാഹി, അദ്ധ്യാപകന്‍, പ്രധാന അധ്യാപകന്‍, കൈക്കാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പള്ളിയുടെ ചരിത്രത്തെക്കുറിച്ച് ലേഖനങ്ങളുമെഴുതിയിരുന്നു.

ഭാര്യ അന്നമ്മ മാന്നാനം ഓണശേരില്‍ കുടുംബാംഗമാണ്. മക്കള്‍: ജസ്റ്റിന്‍ (ജെസി മുപ്രാപ്പള്ളില്‍), റോക്ക് ലാന്‍ഡ്, ന്യു യോര്‍ക്ക്; ജോസ് (മിനി പുതുശേരില്‍) ന്യു യോര്‍ക്ക്; അജി (പിയോ മടയനകാവില്‍) ഒക്ലഹോമ; നിര്‍മ്മല (ഷാജി മേക്കാട്ടില്‍) ന്യു യോര്‍ക്ക്.

ഏക സഹോദരി പരേതയായ സി.ജെ. അന്നമ്മ കണിയാലി (ചിക്കാഗോ). കൊച്ചുമക്കള്‍: ജോയല്‍, ആഷ്‌ലി, ജിലു, അനന്യ, കെവിന്‍, അഞ്ജലി, ക്രിസ്റ്റി, അപൂര്‍വ, അനീഷ, കരണ്‍ , അന്‍വിന്‍, അനുജ്.

ഓഗസ്‌റ് 30 തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ പൊതുദര്‍ശനം: സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, 46 കോങ്ക്‌ലിന്‍ അവന്യു, ഹാവര്‍സ്‌റ്റെയ്, റോക്ക് ലാന്‍ഡ്, ന്യു യോര്‍ക്ക്.

സംസ്കാര ശുശ്രുഷ ഓഗസ്‌റ് 31നു ചൊവ്വ രാവിലെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് പള്ളിയില്‍. രാവിലെ 8:30 മുതല്‍ 9:30 വരെ പൊതുദര്‍ശനം. തുടര്‍ന്ന് വി. കുര്‍ബാനയും ശുശ്രുഷകളും. സംസ്കാരം സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഗാര്‍ഡന്‍ ഓഫ് ഹോപ്പ് സെമിത്തേരി (ഡട9ണഡട202 ഒമ്‌ലൃേെൃമം, ചഥ 10927)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments