ഫിലാഡല്‍ഫിയാ: തിരുവല്ല വേങ്ങല്‍ കിഴക്കേ കണിയാംവേലില്‍ പരേതരായ പി.പി. ഫിലിപ്പോസിന്റെയും ഏലിയാമ്മ ഫിലിപ്പോസിന്റെയും മൂന്നാമത്തെ മകന്‍ രാജു ഫിലിപ്പോസ് ഓഗസ്റ്റ് 25ന് 58ാം വയസ്സില്‍ ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.
തിരുവല്ല വാലുപറമ്പില്‍ മാമ്മന്റെയും ഏലിയാമ്മയുടെയും മകള്‍ എല്‍സി ഫിലിപ്പോസ് ആണ് ഭാര്യ. മെറിന്‍ ഫിലിപ്പ്, റോഷന്‍ ഫിലിപ്പ് എന്നിവര്‍ മക്കളും, കെ പി പോള്‍ (കുഞ്ഞുകുഞ്ഞ്, തോലശ്ശേരില്‍) ഫിലിപ്പ് പോത്തന്‍ (അനിയന്‍കുഞ്ഞ്, തിരുമൂലപുരം), ഫിലിപ്പ് വര്‍ഗീസ് (ജോയ് വെങ്ങല്‍) എന്നിവര്‍ സഹോദരങ്ങളുമാണ്. കാര്‍ഡോണ്‍ ഇന്‍ഡസ്ട്രീസിലെ ഉദ്യോഗസ്ഥനും, ഫിലാഡല്‍ഫിയ സെന്‍റ് തോമസ് ഓര്‍ത്തോഡോക്‌സ് ചര്‍ച്ചിലെ (5422 N. Mascher tSreet) സജീവ അംഗമായിരുന്നു പരേതന്‍.
പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും ഓഗസ്റ്റ് 30 ന് തിങ്കളാഴ്ച രാവിലെ 9 :30 മുതല്‍ 11 :30 വരെ സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് സിറിയന്‍ കത്തീഡ്രലില്‍ വച്ച് (1333 Welsh Road
Huntingdon Valley, PA 19006) നടത്തപ്പെടും. തുടര്‍ന്ന് 12 മണിക്ക് ലോണ്‍വ്യൂ സെമിത്തേരിയില്‍ (500 Huntingdon Pike ,Rockledge, PA 19046) സംസ്കാരം നടക്കും .
വാര്‍ത്ത അറിയിച്ചത്: ജെയ്ന്‍ കല്ലറയ്ക്കല്‍