തൃശൂര്‍: കവയിത്രി ബിന്ദു ടിജിയുടെ പിതാവ് ലാസര്‍ മാഷ് അന്തരിച്ചു.. നാടകകൃത്തും സാഹിത്യകാരനും പഴുവില്‍ സെന്റ് ആന്റണീസ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനുമായിരുന്നു.
“ദൈവ പുത്രനും മനുഷ്യാത്മാക്കളും’, “വെള്ളത്താമര’ , “വിശുദ്ധ നഗരം”, “അസംഭവ്യം”, “അതിജീവന പോരാട്ടങ്ങള്‍” എന്നീ കൃതികള്‍ രചിച്ചു. ചങ്ങനാ ശ്ശേരി ഗീഥ അവതരിപ്പിച്ച “ജ്യോതി” എന്ന എറെ ശ്രദ്ധേയമായ നാടകത്തിന്റെ രചയിതാവാണ് .
ഭാര്യ പരേതയായ അച്ചായി ടീച്ചര്‍, മക്കള്‍: ബിയാട്രീസ് ബിന്ദു (ബിന്ദു ടിജി) , ജോസഫ് അലക്‌സ് (യു എസ് എ) മരുമക്കള്‍ : ടിജി തോമസ് , സിമി.
പേരക്കുട്ടികള്‍ : മാത്യു തോമസ്, അന്ന മരിയ, ആഞ്ചലിന്‍ അലക്‌സ്.
സംസ്കാരം സെപ്റ്റംബര്‍ മൂന്ന് വെള്ളിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് ചിറയ്ക്കല്‍ സെന്റ് ആന്റ ണീസ് ദേവാലയത്തില്‍.